Sunday 27 December 2015

ഒരിടത്ത്

ജീവിതത്തില്‍ യാത്ര ചെയ്യാത്തവരുമായ്ആരും ഇല്ലാലോ.ചില യാത്രകള്‍ ഓര്‍മ്മപെടുത്തലുകള്‍,പുത്തന്‍ പ്രതിക്ഷകള്‍.നമ്മള്‍ എലാവരും ഓരോ യാത്രയില്‍ ആണ് , കഥയിലെ കഥാപാത്രം അശോകനും ഏകാന്തയാത്രയില്‍ ആണ്. ഏറെക്കാലമായി ആഗ്രഹിക്കുന്നു കുറച്ചു ദിവസം മാറിനിക്കണം. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു യാത്ര അനിവാര്യമാണെന്ന് അദേഹത്തിന് അറിയാം.
                                                 രാത്രിയില്‍ തിരിച്ചതാണ്  ബസ്സില്‍ മണിമുഴക്കത്തില്‍ അദ്ദേഹം ഉണര്‍ന്നു കണ്ട്റ്റ്റെര്‍,എന്‍റെ സ്ഥലം ആയോ ഇല്ല ആകുമ്പോള്‍ പറയാം ഇയാള്‍ എന്തിനു ചൂടാകുന്നു അല്ലെ ചൂടാക്കും ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ചോദ്യം അല്ലേ ശരിക്കും നാടുകാണാന്‍ കൊതിയകുന്നു.യാത്ര തുടര്‍ന്നു ജനലുകളിലൂടെ ദൂരത്തേക്ക്   നോക്കി  ഒരുപരിചയം കിട്ടുനില്ല.കൂടെ  ഇരിക്കുന്ന ആള്‍ എന്‍റെ ആകാംഷ കണ്ടിട്ടു ചോദിച്ചു നിങ്ങള്‍ക്ക് എവിടെയാ പോകേണ്ടത്‌ ഞാന്‍ ഈ നാട്ടുകാരന്‍, പേര് ബഷീര്‍,ഇവിടെ "ചെമ്പകകര" എവിടെ ഒരു പിടുത്തം കിട്ടുനില്ലലോ,ബഷീര്‍ അതാണോ ഇവിടെ അടുത്ത ഞാനും അവിടേയ്ക്ക്, അല്ല അവിടെ ആരെതിരക്കിയ വന്നത് ഞാന്‍ തിരയുന്ന ആളുണ്ടോന്ന്‍ നോക്കാം. കര ആകെ മാറിയിരിക്കുന്നു ഒരു പിടിത്തവും കിട്ടുനില്ല . ബഷീര്‍ നിങ്ങള്‍ ഇതുവരെയും എവിടെ നിന്ന് വന്നതാ പറഞ്ഞില്ല കുറെ ദുരത്തു നിന്ന്‍ ബഷീര്‍ ദുരം എന്ന് വെച്ചാല്‍ അറബികടാലോ ,ഹിമാലയതിലോ നിങ്ങള്‍ ഭയങ്കര രസികന്‍ ആണെലോ ,നമ്മള്‍ തമാശ പറയില്ല നിങ്ങള്‍ക്ക്‌ അങ്ങനെ തോനിയോ. ബഷിര്‍.  എന്‍റെ നാട്ടില്‍ വന്നിട്ട് എവിടെ എന്ന് ചോദിച്ചാല്‍ എന്ത് പറയും ഇപ്പോള്‍ വരുന്നത് ഡല്‍ഹിയില്‍ നിന്ന്‍വരവിന് ഉദ്ദേശം പറയാം.ഇവിടെ ദാസിനെ  അറിയോമോ മേലെപാടത്ത് അവിടെ പോകണം .ബഷീർ  അറിയാം അവിടെയാണോ നിങ്ങൾക്ക് പോകേണ്ടത് എങ്കിൽ എന്റെകൊടെ വരൂ. തന്റെ നാട്ടിൽ വീണ്ടും അശോകൻ കാലുകുത്തി. അവര്‍ ദാസിന്‍റെ വിട്ടിലേക്ക് പോകുന്നു, വീട്ടില്‍ മുറ്റത്ത്‌ നിന്ന് ഒറക്കെ വിളിച്ചു ഡാ ദാസാ ബഷീര്‍ നിങ്ങള്‍ എന്താ കട്ടുന്നത്ത് കാല്ലിംഗ് ബെല്‍ ഇലെ നാട്ടില്‍ അറിയപ്പെടുന്ന കുടുംബം ഞാന്‍ ഒറക്കെ വിളിച്ചു ദാസാ ആരോ കതക്‌ തുറന്നപോള്‍ ചോദിച്ചു ദാസന്‍, ഇല്ലെ ,നിങ്ങള്‍ ആരാ,ഞാന്‍ ആരാണ് അറിയണോ  അതോ ദാസിനെ കാണാന്‍  അവര്‍  ചോദിച്ചു സ്വഭാവത്തിനു ഒരു മാറ്റവും കണ്ടില്ല,ഗിരിജ നീ പൊയ് ദാസിനെ വിളിക്കൂ ,ഗിരിജ ഇതിനിടയില്‍ എന്‍റെ പേരും മനസിലാക്കിയില്ലേ ദാസേട്ടാ ആരോ വിളിക്കുന്നു ഇപ്പോള്‍ ഇവള്‍ ചേട്ടന്‍ വിളിക്കു പണ്ടേ ഡാ ഫ്രാങ്ങു എന്നെ വിളിക്കൂ.ദാസ്‌ വരുന്നു  ആരാ മനസിലായില്ല ,അവിടെ നിന്ന്‍ നോക്കിട്ട ഒന്നുകില്‍ ഞാന്‍ അങ്ങോട്ട,ഇല്ലെങ്ങില്‍ നീ എങ്ങോട്ട് വാ ഫ്രാങ്ങു. ഇരുവരും അടുത്ത് ചെന്ന് നിനക്ക് മനസിലായില്ല നോക്കു അവര്‍കെട്ടിപിടിച് ഡാ അളിയാ ഇത്രയും കാലം ഇവിടെ ആയിരുന്നു.  ദാസ്‌ നിനക്ക് മനസിലയോ ഗിരിജെ നമ്മുടെ പുണ്യാളന്‍ പറ ഇത്രയും കാലം നീ ഇവിടെ ആയിരുന്നു അതെല്ലാം പറയാം . നിന്‍റെ വിട് കാട്ടിത്തന്നത് ഈ ബഷീര്‍ ആണ്. ദാസ്‌,എനിക്കറിയാം നമ്മുടെ ബഷീര്‍ . പഴയകാല സുഹൃത്തിനെ കണ്ടു മുട്ടിയ സന്തോഷത്തില്‍ ഇരുവരും ദാസിന്‍റെ വീട്ടില്‍ താമസിച്ചോ . അശോകന്റെ വന്നത് തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ഈ നാട്ടിൽ ആയിരുന്നു   ഇവിടെ തിരുച്ചു വരുവാനും പഴയ ചില ഓര്‍മ്മകള്‍ തട്ടിഎടുക്കാനും.ബഷീര്‍ ഞാന്‍ പോകട്ടെ നിങ്ങള്‍ പഴയ കൂട്ടുകാര്‍ .. അശോകന്‍ അങ്ങനെ പോവലെ നാളെ രാവിലെ ഇങ്ങുവരണം,ദാസ്‌   നിനക്ക് ഒരു മാറ്റവും ഇല്ലാലോ ആരെകണ്ടാലും ഒരു പരിചയം സ്ഥാപിക്കും പിറ്റേ  ദിവസം ദാസിനെയും കൂട്ടി ബഷിരിന്റെ വീട്ടില്‍ പോകുന്നു ,ബഷീര്‍ നമ്മള്‍ അങ്ങോട്ടു വരന്‍ തുടങ്ങുയയിരുന്നു അപ്പോഴേക്കും ഇങ്ങു വന്നല്ലോ,ഇവന്റെ  സ്വഭാവം ഇങ്ങനെയ ആരുമായും  കൂടുകുടും അത് എവിടെച്ചെന്നാലും . ബഷിര്‍ന്റെ കുടുംബതില്‍നിന്നും  അവര്‍ മുവരും പുറത്തു പോകുന്നു.അശോകന്‍ വളര്‍ന്ന നാടാണിത്,വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തന്‍റെ തറവാടും കാണാന്‍.അശോകന്‍ പറയുന്നു  ദാസ ഇവിടെ  അല്ലെ നമ്മള്‍ കളിച്ചു നടന്നത് അകെ മാറിപൊയ്.നമ്മുടെ കുട്ടികാലം എന്തായിരുന്നു ,ദാസന്‍ ,ഞങ്ങള്‍ ആദ്യമായി ഈ കണ്ടതില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ വരുമ്പോള്‍ ആദ്യം കണ്ടുമുട്ടിയത്‌.എന്‍റെ  തറവാട് ഇപ്പോഴും ഉണ്ടാലോ ആദ്യം അവിടെ പോകാം. നിന്‍റെ വരവും കാത്തു ഞങ്ങള്‍ പ്രേതിക്ഷിച്ചു ഇരിക്കും തെക്കിടെത്തെ ആ കുട്ടി യാണ് ഈ വീട് തുത്തു വരുനതെല്ലാം എന്നിട്ട് താക്കോല്‍ എന്നെ ഏല്പിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം അശോകന്‍ തന്‍റെ തറവാട്ടില്‍ താമസം തുടങ്ങി  അവര്‍ മൂവരും നേരം പങ്കിടുന്നതെല്ലാം അവിടെ. വീടിനു മുന്‍പിലെ പുഴയില്‍ കുളിച്ചു നദിയിലൂടെ പോകുന്ന നാടന്‍കെട്ടുവള്ളങ്ങളും അദ്ധേഹത്തെ ഒരു നിമിഷം  പഴയകാലം ഓര്‍മയില്‍ വന്നു . ബഷീര്‍ അപ്പൊ നിങ്ങളുടെ വീടാ ഞാന്‍ ഈ പുഴയില്‍ ചിലപ്പോള്‍ ചൂണ്ട ഇടാന്‍ വരാറുണ്ട്.ദാസേ നിനക്കൊര്മയിലെ നമ്മുടെ ഓണം ഈ മാവില്‍ ഉഞ്ഞാല്‍ കെട്ടിയും  ,മുറ്റത്ത്‌ അത്തപൂവിടുന്നതും എല്ലാവര്‍ക്കും സദ്യ ഒരുക്കുന്നതും എന്താ കാലം. മുറ്റത്തെ മാവിലെ കല്ലെറിയുമ്പോള്‍  അച്ഛനും അമ്മയും ഓടിക്കും മാങ്ങാ പഴുപിച് കഴിച്ചത്തും രുചി ഈപോഴും നാവില്‍ നിന്ന്‍ മറുന്നെ ഇല്ല.ഈ മാവിന്‍ചുവട്ടില്‍ ഇരുന്നു ഞങ്ങളുടെ കുട്ടികാലത്ത് കുറെ സ്വപ്നങ്ങള്‍ കാണാറുണ്ടയിരുനു.,  ആകാലത്തിലൂടെ.....
                                    ഞങ്ങള്‍ ഒരുമിച്ച് വടക്കപാടത്തിലെ വരമ്പിലൂടെ  ഓടിനടക്കും,ചെളികള്‍ വാരി എറിഞ്ഞും മീനുകളെയും പക്ഷികളെയും കണ്ടും ഉത്സവങ്ങളിലും പങ്കെടുക്കാനും  പോകുമായിരുന്നു.അതെ അശോക നമ്മള്‍ ആദ്യമായ് വിദ്യാലയത്തില്‍ പോയതോര്‍മയുണ്ടേ പിന്നെ അതുമറക്കാന്‍ പറ്റുമോ.  ബഷിരെ ഞങ്ങളെ ക്ലാസ്സില്‍ ചേര്‍ന്ന സമയം   കുറച്ചു പിള്ളേരെ അറിയാം ,ചിലര്‍ അക്കരെ കരയില്‍ ഉള്ളവാര്‍ അവിടെ അധ്യാപിക ക്ലാസ്സില്‍  വന്ന്‍ ഓരോരത്തരെയും  പരിചയപെട്ടു അച്ഛനും അമ്മയും ഞങ്ങളെ അവിടെ ഇരുത്തി അവര്‍ പുറത്ത്‌ കാത്തിരിക്കും എന്ന് കരുതി ഞാന്‍ വെറുതെ ജനലുകള്‍ക്കിടയില്‍ നോക്കുമ്പോള്‍ അവര്‍ പോകുന്നത് കണ്ടു ,  കരഞ്ഞു കൊണ്ടേ പിറകെ ഓടി അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു നിന്നുതും  അച്ഛന്‍ തിരികെ ക്ലാസ്സില്‍ കൊണ്ട് വിട്ടു എന്നിട്ട് പറഞ്ഞു ഇതാണ് നിങ്ങളുടെ പുതിയ ലോകം  ഇവിടെ പഠിച്ചു വലിയവന്‍ ആകണം .അകപാടെ ഒരു വിഷമം  ചില പരിചയമില്ലാത്ത മുഖങ്ങള്‍ അങ്ങനെ മണ്ണില്‍ അക്ഷരങ്ങള്‍ എഴുതിയും സ്ലേറ്റും പെന്‍സിലും ഉപയോഗിച്ചതും ഓര്മയിലെ ചില നിമിക്ഷങ്ങള്‍ കാക്ക തണ്ട് ഉപയോഗിച്ചും അക്ഷരങ്ങള്‍ മയിക്കാനും പാടത്തു   കാക്ക തണ്ടുകള്‍ കാണുമ്പോള്‍ അത് പറിച്ചു  കൂട്ടുകാര്‍ക്ക് പങ്കുകൊടുത്തതും ഓര്‍മയില്‍.അവര്‍ വീണ്ടും നടന്നു പോകുന്നു.വിഷുവും ഓണവും കഥകള്‍ പറഞ്ഞും സമയം പോയതറിഞ്ഞില്ല.അശോകന്‍ ദാസിന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിയുന്നു , അപ്പോള്‍  ഒരു രസകരമായ സംഭവം ഓര്‍മയില്‍ വന്നു ദാസന്‍ ഗിരിജയെ കല്യാണം കഴിച്ച കഥ അറിയാമോ ബഷീര്‍, ഇല്ല കല്യാണത്തില്‍ പങ്കെടുതിടുണ്ടേ എന്നല്ലാതെ വെറ എന്താറിയാല്‍ , എങ്കില്‍ ആ കഥ ഞാന്‍ പറയാം എന്ന് അശോകന്‍   ഏട്ടാ ക്ലാസ്സില്‍ വച്ച ഇവന്‍ അവളെ കാണുന്നത് തലയില്‍ പ്രണയം എന്നറിയില്ല ഗിരിജെ മാത്രം ഇവന്റെ ശ്രദ്ധ.  .അശോകന്‍ ,എന്നും ഇവന്‍ വേറെ ആരുടെയും കാര്യം ചോദിക്കില്ല ഗിരിജയുടെ കാര്യംഇപ്പോഴും പറയുന്നത് പുസ്തകത്തിലെ  സംശയങ്ങള്‍ ചോദിക്കുന്നത് അവളുടെ മാത്രം ഞാന്‍ വന്നിലെന്കിലും അവള്‍ വന്നോ തിരക്കും,ഒന്ന് വിളിച്ചു ചോദിക്കല്‍ ഫോണ്‍ ഇല്ലാലോ എന്ത് ചെയ്യുവാന്‍  അങ്ങനെ ഇവന്‍റെ വിഷമം മനസിലാക്കി ഞാന്‍ അവളോട്‌ പൊയ് ചോദിച്ചു ആ നീല ഷര്‍ട്ട് കാരന്‍  എന്നും  നിന്നെ തിരക്കും എന്താ കാര്യം അവള്‍ എന്നെ കൊന്നില്ല എന്നുളൂ എന്ന് കാണുമ്പോഴും എന്‍റെ ചോദ്യം തുടര്‍ന്ന് അവള്‍ ആ ചോദ്യം കണക്ക് ടീച്ചറിനോട പറഞ്ഞത് ഞാന്‍ അറിഞ്ഞില്ല  അവസരം കിട്ടിയപോള്‍ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞില്ല എന്ന് പറഞ്ഞു തല്ലുകിട്ടി  ഒപ്പം ടീച്ചര്‍ നീ വേറെ ചോദ്യമായ് നടക്കേണ്ട മനസ്സിലായോ  അങ്ങനെ ഭുഗോളതിന്റെ സ്പന്ദനം കണക്കില്‍ ആണെന്ന് ഞാന്‍ മനസിലാക്കിയത് .എനിക്ക് ഇത്തിരി സംസാര പ്രിയന്‍ ആയതുകൊണ്ടേ  എവിടെ ശബ്ദം ഉണ്ടായാലും ടീച്ചര്‍ വിളിക്കുന്നത് എന്നെ,ഞാന്‍ എഴുനെല്‍ക്കുമ്പോള്‍ എന്‍റെ മുഖാത്ത്‌ എല്ലാരും ശ്രദ്ധിക്കുനപോള്‍ ഇവന്‍ അവളെ നോക്കിയിരിക്കും,അവള്‍ ദാസിനെ നോക്കിയാല്‍  എന്നെ വിളിച്ചു കാണിക്കും എന്തോകാലം  ഓരോ കാര്യങ്ങള്‍ ഓര്‍ത്ത്‌  ,വീട്ടില്‍ എത്തുന്നത്‌ വരെ ഇവന്‍ എന്നെ കളിയാക്കും  . ദാസ്‌ ഞാന്‍ പറയാം ഇവന്‍ നാടകം പരിശീലനത്തിനു പോകും  കൂടെ ഞാനും പോകും തൊട്ടടുത്ത് ഗിരിജ പാട്ടുപാടാന്‍ വരും അങ്ങനെ ഞങ്ങള്‍ അടുത്തു. അവള്‍ എന്‍റെ ഭാര്യയായി . ജീവിതത്തില്‍ ഞാന്‍ ഏറെ ആഗ്രെഹിക്കും ആ ബാല്യകാലത്തിനായ്‌ . അതെല്ലാം പോട്ടെ  ഇത്രയും കാലം നീ എവിടെയായിരുന്ന നിന്‍റെ കുടുംബം  ,
                                  അശോകന്‍:- ആത്മസംതൃ പ് ത്തിക്കു വേണ്ടി ഞാൻ ഇവിടെ എത്തിയത്.  യാത്രയിൽ ആയിരുന്നു  നാട് മുഴുവന്‍ ചുറ്റിതിരിഞ്ഞു൦   നമ്മുടെ സുഹൃത്തുകളുടെ അടുക്കല്‍ പോയും കുറെ കാലം നടന്നു . ഈ  ജീവിതത്തിൽ ഓരോന്നിന്റെ പിറകെ ഓട്ടമാണ് ഓരോന്നും കേട്ടിപടുക്കാനും പണത്തിനും പധവിക്കുവേണ്ടിയും ആ ഒട്ടതുനോടുവിൽ നാം മനസിലാക്കുന്നത് ഇതിൽ കര്യമില്ലന്നു അപ്പോയെക്കും പ്രായം കടന്നുപോകും  ,അവസാനം  ഏകാന്തതയിൽ ഓർക്കും പിന്നിട്ട വഴികൾ ,ആ ഓർമയിൽ വീണ്ടും ഒരു യാത്ര,മടക്കയാത്ര .. ജീവിത൦ എവിടെ നിന്ന് തുടങ്ങിയോ അവിടേക്ക്, ബാല്യത്തിൽ തിരിച്ചെത്തണം എന്ന് ആഗ്രെഹിക്കും അറിയാതെ നാം പിറവിയെടുത്ത ആ ഭുമിയിലേക്ക്, ഇനിയുള്ള കാലം കഴിച്ചുകൂട്ടാൻ,ജീവിതത്തിനും മരണത്തിനും കുറെ  വേഷങ്ങൾ, അവസാനം നാം എവിടെ തുടങ്ങി അവിടെ തിരിച്ചുവരും  ...   ജീവിതത്തില്‍ ഏകാന്തതയില്‍ കാത്തിരുക്കും പുതിയ ജന്മത്തിന്റെ യാത്രക്കായി .........
                                                        
                                                                                                ബിനീഷ്ആലക്കരെത്ത്.

മരുഭുമിയിലെ ഹരിതം-സലാല Part 1..(SALALAH PART-1)

മരുഭുമിയിലെ ഹരിതം 
                                                 (സലാലയിലെ ഒന്നാം ദിവസം )


        യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ആദ്യമായ് കടല്‍ കടന്ന്‍ മറ്റൊരു രാജ്യത്തില്‍ എത്തുന്നത്.നാട് വിട്ടുപോകുന്നതില്‍ എതൊരു വ്യക്തിക്കും അനുഭവപെടുന്ന ഒറ്റപെടല്‍ അറിഞ്ഞു.ഭാരതത്തില്‍ നിന്നും ഭാഷാപരമായും സംസ്കരപരമായും ഏറെ വ്യത്യാസം  ഉള്ള നാടാ‍ണ് ഒമാന്‍.സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന്‍ വന്ന രാജ്യം എന്ന് പറയപ്പെടുന്നു.ഇവിടുത്തെ മലനിരകളെ നിരിക്ഷിച്ചാല്‍ തിരകളുടെ  പാടുകള്‍ കാണാന്‍ കഴിയും.ഈ മലനിരകളില്‍ ധാരാളം ധാതുഘടകങ്ങള്‍ ഉള്ളത്തിനാല്‍ രാജ്യത്തിന്റെ പ്രത്യേക സ൦രക്ഷണയിലാണ്ണ്‍.25-09-2012 -ല്‍ഞാന്‍  ഇവിടെ എത്തിയത് ജോലിക്ക് വേണ്ടിയാണ്ണ്‍.ഒമാനില്‍ വരാന്‍ തുടങ്ങിയപ്പോള്‍ തന്നെ സലാല എന്നാ നാടിനെ കുറിച്ച് അറിഞ്ഞിരുന്നു..‍
        
                  ദൈവത്തിന്‍റെ സ്വന്തം നാട് കേരളം പോലെ മറ്റൊരു നാട് സലാല.മൊബൈലില്‍ സലാലയിലെ ഓരോ ചിത്രങ്ങള്‍ ഒമാനി സുഹൃത്ത് മഹമൂത് ഹബ്സി കാണിക്കുമ്പോള്‍ എത്രയുംവേഗം ആ നാട്ടില്‍ പോകണം എന്നായിരുന്നു.06-08-2013 വൈകിട്ട് 5 മണിക്ക് ജി ടി സി(G.T.C)യുടെ ബസ്സില്‍ ഈ വര്‍ഷത്തെ ഈദ് അവധിക്ക് സലാലയിലേക്ക്‌ ഞാനും ചേട്ടനും ചേച്ചിയും(ചേട്ടന്‍റെ ഭാര്യ)യു൦ കൂടി യാത്ര തുടങ്ങിയപ്പോള്‍ കേട്ടറിഞ്ഞ നാടിനെ കാണാന്‍ ഉള്ള ആകാ൦ക്ഷയായിരുന്നു.ഈദ് സമയമായതിനാല്‍ പകല്‍ സമത്ത് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. വൈകിട്ട് 7.30 ഭക്ഷണകഴിക്കാനായി ബസ്‌ നിസ്വാ(NISWA)യില്‍ നിര്‍ത്തി.നോയമ്പ് മുറിയുടെ ഭാഗമായി ഭക്ഷണം പ്രാര്‍ത്ഥനയും കഴിഞ്ഞ് ഒമാനി ബസ്‌ ഡ്രൈവര്‍ വന്ന്‍ ചില കുശലം പറഞ്ഞ് ബസ്‌ പുറപ്പെട്ടു.ഇന്ത്യക്കാര്‍ മാത്രാ൦ ബസ്സില്‍ സലാലയെ കുറിച്ചുള്ള സംസാരങ്ങള്‍.2 മണിയായപ്പോള്‍ ചായകുടിക്കാന്‍ ബസ്സ്‌ നിര്‍ത്തി യാത്രാ ഇനിയും ഉണ്ട്.രാവിലെ 4മണിക്ക് തുംരറ്റ് സലാല ബോര്‍ഡരില്‍ ബസ്സ്‌ നിര്‍ത്തി.യാത്രക്കാരുടെ രേഖകള്‍ കൈമാറി,യാത്ര പുറപ്പെട്ടപ്പോള്‍ ബസിന്റെ കണ്ണാടിയില്‍ വെള്ളതുള്ളികള്‍ പതിച്ചു,പാതി ഉറക്കത്തില്‍ക്കണ്ട കാഴ്ച മഴയാണ് എന്ന് കരുതി,ജനല്‍ ചില്ലുകളിലെ കാണാന്‍ കഴിഞ്ഞത് സലാലയില്‍ വരുന്ന യാത്രക്കാര്‍ക്ക് സ്വാഗതംഅരുളി കോടമഞ്ഞുകള്‍.രാവിലെ 4.50 ആയപ്പോള്‍ സലാലയില്‍ ഞങ്ങള്‍ എത്തി.നല്ല രിതിയില്‍ സഹകരിച്ച ഒമാനി ഡ്രൈവര്‍ക്ക് ദൈവനാമത്തില്‍ സലാം പറഞ്ഞ് ,ഞങ്ങളെ കാത്തിരുന്ന മാമന്‍റെ കൂടെ താമസസ്ഥലത്തേക്ക്....

ദാരിസ്”(Daris)
           


                  
                  സലാലയില്‍ എത്തിയപ്പോള്‍ തന്നെ നല്ല സന്തോഷം തോന്നി,നിറഞ്ഞ തെങ്ങും,വാഴയും കണ്ട് യാത്ര തുടങ്ങിയപ്പോള്‍ തന്നെ നാട്ടില്‍ എത്തിയ തോന്നലായിരുന്നു.ഇപ്പോള്‍ ഒമാന്‍ രാജിന്‍റെ മാതാവിന്‍റെ സ്ഥലമാണ് സലാല,രാജാവിന്‍റെ കുട്ടികാലത്തെ വിടും ഇപ്പോഴും ഇവിടെയുണ്ട്.  നിന്നും ഏറെ താഴ്ന്ന പ്രദേശം മലനിരകളാല്‍ സംരക്ഷിക്കുന്നു. കേരളത്തിലെ പോലെ അതിമനോഹരമായ സ്ഥലമാണ് ഒമാനിലെ സലാല കൊട്ടാരത്തിനോടു ചേര്‍ന്നുള്ള സ്ഥല൦ദാരിസ്”. “ദാരിസിലേക്കുള്ള യാത്രയുടെ ഇരുവശത്തും ചെറിയ മരങ്ങള്‍ കാണുമ്പോള്‍ത്തന്നെ മറയൂരിലെ ചന്ദനവനത്തിലെ യാത്ര ഓര്‍മിപ്പിക്കും.സഹ്യപര്‍വ്വതം പോലെ ആകാശം മുട്ടുന്ന മലനിരകളെ പച്ചപുതപ്പിച് നില്‍ക്കു ന്ന അതിസുന്ദരമായ കാഴ്ച.മലനിരയില്‍ താഴെഭാഗത്ത് വലിയൊരു ഗുഹയ. പാര്‍ക്കുണ്ട്കൊട്ടാരത്തിനു വേണ്ടി കണ്ണത്താ ദൂരത്ത്‌പച്ചകറികളും,പഴങ്ങളും,ഓഷധം ഉള്ള ഇവിടെ കേരളത്തിലെ തെങ്ങ്,പ്ലാവ്,മാവ് തുടങ്ങി വിവിധ രാജ്യങ്ങളിലെ അപൂര്‍വ ഇനത്തില്‍പെട്ട ചെടികളും കൊട്ടാരത്തിന്‍റെ ഈ സ്ഥലത്ത് ഉണ്ട്.ഇവിടെ നിന്നും കൊട്ടാര൦ കാണാമെങ്കിലും സന്ദര്‍ശകര്‍ക്ക് പ്രവേശന൦ ഇല്ലഒരിക്കലും വറ്റാത്ത അരുവിയിലെ വെള്ളം ഉപയോഗിച്ചാണ്‌ കൃഷിനടത്തുന്നത്.ഒമാന്‍ കൊട്ടാരങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാലനവും,പണികള്‍ ചെയ്യുന്നത്തും, ,ഇന്ത്യന്‍ കമ്പനിയായ ഓസ്കോ(OSSCO)യാണ്ണ്‍,ധാരാളം മലയാളികള്‍ ഒമാന്‍ കൊട്ടാരത്തില്‍ ജോലിക്കായി ഉണ്ട്.ഈ കമ്പനിയിലാണ്ണ്‍ മാമനും ജോലിയുള്ളത്തിനാല്‍ സലാലയിലെ സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നത്.അടുത്ത സ്ഥലത്തെക്കുള്ള യാത്രയില്‍ കടല്‍ കണ്ടു,നാട്ടില്‍  ചെയ്യുന്നതു പോലെ മണലില്‍ കടലമ്മയെ താഴ്ത്തിയും പുകഴ്ത്തിയും എഴുതിയും യാത്ര തുടര്‍ന്നു.

മിര്‍ബറ്റ്(MIRBAT)




           രാജ്യത്തിന്‍റെ ആത്മാവ് ഗ്രാമത്തിലാണ് എന്ന് പറയുന്നത്തുപോലെ ഒമാനിനെക്കുറിച്ചു൦ ചില കഥകള്‍ ഓര്‍മ്മപെടുത്താന്‍ ഗ്രാമമായ മിര്‍ബറ്റ്(MIRBAT)നും ഉണ്ട്.“ഒമാനിലെ ഗ്രാമീണ പ്രദേശമാണ് മിര്‍ബറ്റ്(MIRBAT).സലാലയില്‍ നിന്നും 200 കിലൊമീറ്റര്‍ അകലെയുള്ള ഇവിടെ പ്രാചിന ഒമാനികളുടെ ജീവിത അവസ്ഥ വെളിവാക്കുന്ന സ്മാരകങ്ങള്‍ കാണാന്‍ കഴിയും.മണ്ണും കൊണ്ടുളള പഴയ വീടകളുടെ നിര്‍മാണ രീതികള്‍,ജീവിത ശൈലികള്‍,കലകള്‍ എന്നിവ നിലനിര്‍ത്തിക്കൊണ്ട് പോകുന്നു.പ്രാചിനഉപജീവനമാര്‍ഗമായ ആട് വളര്‍ത്തല്‍,മിന്‍ പിടുത്തം ഈ ഗ്രാമവാസികളുടെ ഇന്നത്തെ ഉപജീവനമാര്‍ഗമായി നടത്തുന്നു കൂടാതെ പശുവിന്റെയും ഒട്ടകത്തിന്റെയുംഫാമുകള്‍ ഇവിടെയുണ്ട്. മിര്‍ബറ്റിന്‍റെ ഒരു ഭാഗം പച്ചപ്പ്‌ വിരിച്ച മലനിരകളും മറുഭാഗത്ത് മണലാര്യണൃയവുമാണ്ണ്‍. മിര്‍ബറ്റ്(MIRBAT) കാഴ്ചകണ്ട്‌ മറ്റൊരു അത്ഭുതo കാണാനായിരുന്നു.

മഗ്നെടിക് പോയിന്‍റ് (Magnetic Point)




      അത്ഭുതങ്ങള്‍പലമധ്യമങ്ങളിലും കണ്ടും കേട്ടറിഞ്ഞിട്ടുള്ളതുമാണ്ണ്‍. എന്നാല്‍ പ്രകൃതിയുടെ ഈ അത്ഭുതം നേരിട്ടു കാണാന്‍ ഉള്ള ആകാ൦ക്ഷയായിരുന്നു.മഗ്നെടിക് പോയിന്‍റ് (Magnetic Point) പേരു സൂചിപിക്കുന്നതുപോലെ കാന്തിയ പ്രഭാവം കൊണ്ടുള്ള പ്രദേശം.എത്ര ഭാരംകൊണ്ടേറുന്ന വാഹനങ്ങള്‍ പോലും തനിയെ മുന്‍പോട്ടു കയറ്റം കയറി പോകുന്നത് കാണാം എന്ന് മാമന്‍ പറഞ്ഞപ്പോള്‍ കൂടിവന്നാല്‍ അല്പം വാഹനം മുന്‍പോട്ടു നിങ്ങും എന്നാണ് എല്ലാവരും കരുതിയത്.എന്നാല്‍ കയറ്റം കേറി വന്ന ഞങ്ങള്‍ .വാഹനവുമായി മഗ്നെടിക് പോയിന്‍റ് കഴിഞ്ഞു മുന്നോട്ടു പോയി,തിരിച്ചുവന്നു. ”ഇനി പരിക്ഷണം,വാഹനം നൂട്ടറില്‍ നിര്‍ത്തി എഞ്ചിന്‍ ഓഫ്‌ ചെയ്തു,ബ്രേക്കില്‍‍ കാലെടുത്തു അല്പം ചലിച്ചു തുടങ്ങി, ഏകദേശം 20 നും 30 ഇടയില്‍ വേഗതാ കൂടി ഞങ്ങളെയും വഹിച്ചുകൊണ്ട് കയറ്റം കയറി,ഇതു വീണ്ടും പരിക്ഷിച്ചു.വാഹനങ്ങളില്‍ നിന്ന് ഇറങ്ങി നടന്നു,എല്ലാവര്‍ക്കും ഒരു പ്രത്യേക ആകര്‍ഷണം അനുഭവപെട്ടു. ധാതുക്കള്‍ ധാരാളം ഉള്ള ഇവിടെ പ്രതിഭാസത്തെക്കുറിച്ച് പലരാജ്യക്കാര്‍ക്കും പരിക്ഷണം നടത്താന്‍ ശ്രമ൦ നടത്തിയെങ്കിലും ഇവിടുത്തെ ഗവണ്മെന്റ് അനുവാദം കൊടുത്തില്ല.മാത്രമല്ല വിനോദ കേന്ദ്രവും അല്ല.ഈ പ്രദേശത്തെക്കുള്ള യാതൊരുവിധ സൂചനബോര്‍ഡകളും ഇല്ല.കാന്തിയ പ്രഭാവം അധികമുള്ള ഇവിടെ നില്‍കുന്നത് നമ്മുടെ ശരിരത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയോ ബ്ലഡ്‌ സര്‍ക്കുലേഷന് വ്യതിയാനങ്ങള്‍ക്കും കാരണമായേക്കാ൦. മഗ്നെടിക് പോയിന്‍റ് (Magnetic Point)നെക്കുറിച്ച് ഗവേഷണം നടത്തിയെങ്കില്‍ മാത്രമേ ഇതിന്‍റെ ഗുണദോഷങ്ങള്‍ അറിയാന്‍ കഴിയുള്ളൂ.         
 അത്ഭുതം കണ്ട സന്തോഷത്തില്‍ യാത്ര തുടര്‍ന്നപ്പോള്‍ റോഡിന്‍റെ ഇരുവശത്തും മണ്ണില്‍ അഭ്യാസങ്ങള്‍ നടത്തുന്ന ഒട്ടകത്തിനെയും വാഹനത്തെ ബഹുമാനിക്കാതെ എല്ലാ ട്രാഫിക് നിയമങ്ങളും ഭേദിച്ച് റോഡ്‌മുറിച്ചു കടക്കുന്നതാണ്ണ്‍ സലാല യാത്രയിലെ അപ്രതിക്ഷ അപകടങ്ങള്‍.ഓരോ വര്‍ഷവും സലാല റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒട്ടകo മൂലമാണ്.മരുഭുമികണ്ട് അവിടെ ഇറങ്ങി.ഗള്‍ഫ്‌ എന്ന് കേള്‍കുമ്പോള്‍ ഇതൊരു വ്യക്തിക്കും മനസ്സില്‍ വരുന്ന കാഴ്ച മരുഭുമിയും ഒട്ടകവും ആണാലോ?.ഞങ്ങള്‍ നടന്നു ഉച്ചസമയമായതിനാല്‍ നല്ല ചൂടുണ്ട്.മുകേഷ് മോഹന്‍ലാല്‍ പറയുന്ന സിനിമ ഡയലോഗ് ഓര്‍മവന്നു ”ടി.വിയിലും, കാണുമ്പോഴും കാറിലും പോകുമ്പോഴും മരുഭുമി കാണാന്‍ നല്ല രസമാണ്ണ്‍,ഇറങ്ങി നടക്കുമ്പോള്‍ അറിയാം അതിന്റെ സുഖം” എന്നതുപോലെ ചുട്ടുപഴുത്തുകഴിഞ്ഞാല്‍ പിന്നെ പറയേണ്ടാലോ?. മരുഭുമിയുടെ അപ്പുറം കടല്‍ആണ്,ചില വികൃതി കുട്ടികള്‍ ഈ മണലില്‍ കിടന്നു മണ്ണ് വരി ദേഹത്ത് ഇട്ട് കളിക്കുന്ന കുട്ടികാലവും മരുഭുമിയും കടലും സല്ലാപിക്കുന്ന കാഴ്ചകണ്ട് മറ്റുരുസ്ഥലത്തേക്ക് പൊയി...

ഖോര്‍ റോരി(Khor Rori)

   



       
          
              യാത്രയില്‍ നമ്മള്‍ ചില ചരിത്ര സ്മരകങ്ങള്‍ കാണുന്നത് പിന്നിട്ട വഴികളെ ഓര്‍മപെടുത്തലാണ്.ഏതൊരു രാജ്യമാണെങ്കിലും ആ രാജ്യത്തിന്‍റെ പാരമ്പര്യം,കല,സംസ്കാരം,എല്ലാം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ മ്യുസിയം കാണുമാലോ..ഞങ്ങളും ഒമാനിലെ ചരിത്ര നാഴികളിലുടെ ഒരു യാത്ര..
സലാലക്കും(Salalah)മിര്‍ബറ്റ്(Mirbat) ഇടയ്ക്കുള്ള ഭാഗത്ത് ഖോര്‍ റോരി(Khor Rori)സ്ഥലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിനോടു ചേര്‍ന്ന്‍സുംഹുരം ആര്‍ക്കോളോജിക്കള്‍ ഗ്യാലറി(SUMHURAM ARCHAEOLOGICAL GALLARY)നില്‍ക്കുന്നത്.19 നൂറ്റാണ്ടില്‍ജെയിംസ്‌ തിയടോരെബെന്റ് എന്നാ ഗവേഷകന്‍ ഇവിടം കണ്ടെത്തിയത് .ചരിത്രപ്രധാനമായി പ്രത്യേകതഗവേഷകര്‍ മണ്ണ്‍നിക്ക൦ ചെയ്ത് വലിയൊരു കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയട്ടുള്ളത്‌.പ്രധാന കാവടത്തുനിന്നു൦ കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തറയില്‍ ഇട്ടിരിക്കുന്നുകല്ലുകള്‍ പ്രത്യേകഒൌഷധംഗുണം ഉള്ളത് എന്ന് പറയപെടുന്നു. ധാരാളംആളുകളെ അടക്കം ചെയ്ത തെളിവുകള്‍ ഇവിടെനിന്ന്‍ ലഭിച്ചിട്ടുണ്ട് .കോട്ടയിലുടെ നടക്കുമ്പോള്‍ കേരളത്തിലെ നനങ്ങാടി,മുനിയറകളും മറ്റും ഓര്‍മപെടുത്തുന്ന കാഴ്ചയാണ്. കേരളത്തിനോട്ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശ൦. ബി സി 2100-2200 നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറു പട്ടണവും അവിടെ ഉള്ള കൊട്ടയോടു ചേര്‍ന്ന്‍ ശിവക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ കാണാന്‍ കഴിയും മാത്രമല്ല ഈ ഗ്യാലറിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ശിലകള്‍,പൂജാപാത്രങ്ങള്‍ സൂഷിച്ചുവച്ചിരിക്കുന്ന.കോട്ടയുടെ നിര്‍മാണത്തിനു കല്ലുകള്‍ തമ്മില്‍ യോജിപ്പികാന്‍ പ്രത്യേക തുണികളും കാണപ്പെട്ടു.കോട്ടക്കുള്ളില്‍ ചിത്രങ്ങള്‍ പകര്‍ത്താമെങ്കിലും ഗ്യാലറിയിക്കുള്ളില്‍ ക്യാമറ അനുവദിച്ചിരുന്നില്ല.കൊട്ടയോടു ചേര്‍ന്നുള്ള കടല്‍ ഭാഗത്ത് ഇരുവാശങ്ങളില്‍ നിന്നും പാറകെട്ടുകള്‍ കാണാമായിരുന്നു.പണ്ടുകാലത്ത് ഇവിടെ തുറമുഖമായി പ്രവര്‍ത്തിച്ചിരുന്നു ,ഇന്ത്യ ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുകപ്പലുകള്‍ വരുകയും കരയില്‍ എത്തിച്ച് സാധനങ്ങള്‍ ഒട്ടകപുറത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു..ഇവിടെ എത്തുന്നവര്‍ക്ക് കരയുടെ ഒരു ഭാഗംതകര്‍ന്ന്‍ കടല്‍ ഉള്ളില്‍ കയറിത് നമുക്ക് കാണാന്‍ കഴിയും.ചരക്കുകപ്പലുകള്‍ക്ക് കരയോടു ചേര്‍ക്കാന്‍ വേണ്ടി നിര്‍മിച്ചിട്ടുണ്ട്.ഇപ്പോള്‍ ഇവിടെ വരുന്ന  സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഇവിടെയുണ്ട്.

വാദി ദേര്‍ബത്ത്(Wadi Derbat).






       ചിത്രകാരന്‍റെ ക്യാന്‍വാസിലെ മനോഹര ദൃശ്യ൦ പോലെ പ്രകൃതിയുടെ മറ്റൊരു വിരുന്ന്. സലാലക്കും മിര്‍ബറ്റ് ഇടയിലുള്ള വാദി ദേര്‍ബത്ത്(Wadi Derbat).ഈ മലനിരകളെ നിരകളിലെ ഏങ്ങനെ വിശേഷിപ്പിച്ചാലും മതിവരില്ല.അവര്‍ണ്ണനീയമായ കാഴ്ച,പച്ചപ്പിന്‍റെ അത്ഭുതലോകം.മരങ്ങളെ പറ്റിപിടിച്ച് ധൃതരാഷ്ട്രപച്ച പോലെ വള്ളിചെടികള്‍,ഒറ്റ മിത്രമായ ചൊറിതനത്തിന്‍റെ നീണ്ടനിര,കാനന കാഴ്ചയില്‍ അവസാനിക്കുന്നിടത്ത് വലിയ പുളിമരവും അതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ചെറിയൊരു നദിയുമുണ്ട്.പല വര്‍ണ്ണമത്സ്യങ്ങള്‍ ഉള്ള നദിയുടെ ജലത്തിനു ചില ഭാഗങ്ങള്‍ നീലയു൦ ചില ഭാഗത്ത് പച്ച നിറമാണ്.ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ വരുന്ന ഇവിടെ ബോട്ട് സര്‍വീസ് ഉണ്ട്. സമയം പോയതറിഞ്ഞില്ല ഇന്നത്തെ യാത്ര അവസാനിക്കുന്നു,ഇനിയും താമസസ്ഥലത്തേക്ക്, ബാക്കി കാഴ്ചകള്‍ നാളെ സലാലയിലെ കേരള തനിമയോട്‌ ഉള്ള ഓലമേയ്ഞ്ഞ കടയില്‍ നിന്ന്‍ ഇളനിര്‍കുടിച്ചു ദാഹം മാറ്റിയെങ്കിലും കാഴ്ച കാണണം എന്നാ ദാഹ ബാക്കി നിര്‍ത്തി,പട്ടണത്തിലെ രാത്രി കാഴ്ചകള്‍ കണ്ട്‌ കിടന്നപ്പോള്‍ പ്രകൃതിയുടെ വിരുന്നിനെ ഓര്‍ത്തു.....ഇനിയും നാളെ...    
   
         

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

         
                  സുഹൃത്തുക്കളെ ശാന്തരാവുക... നിങ്ങളെന്നെ കൂടുതല്‍ വികാരഭരിതനാക്കുകയാണ്. എന്റെ വര്‍ണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാന്‍ . ആദ്യം 1999ല്‍ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛന്‍ തന്നെ. അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഇന്നിങ്ങനെ നിങ്ങളുടെ മുന്നില്‍ എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്. 

                 ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാന്‍ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍ . കളിച്ചു തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം ഞാന്‍ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരന്‍ നിഥിന്‍ . പക്ഷേ ഏട്ടന്‍ പറയുമായിരുന്നു-എനിക്കറിയാം. നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയര്‍ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങള്‍ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

                     എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

                     പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാര്‍ . അവരുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി.

                         പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അചരേക്കള്‍ സാറിനെ ഗ്യാലറിയില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാന്‍ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാന്‍ ഒരിക്കല്‍പ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സര്‍, ഞാന്‍ കളിക്കാത്തതിനാല്‍ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.


                        മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്. എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന കളിക്കാര്‍ക്കും. ഇപ്പോള്‍ ഇവിടെയില്ലാത്ത രാഹുല്‍ , വി.വി.എസ്, സൗരവ്, അനില്‍ തുടങ്ങിയവരെയെല്ലാം ഇപ്പോള്‍ സ്‌ക്രീനില്‍ കാണാം. എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടര്‍ന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥ സത്തയില്‍ തന്നെ നിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്.

                       എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവര്‍ .

                    എന്റെ സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്‌കരേനസിന്റെ അഭാവം ഞാന്‍ അനുഭവിക്കുന്നു. മാര്‍ക്കിന്റെ ജോലി തുടര്‍ന്നും നിര്‍വഹിച്ച ഇപ്പോഴത്തെ മാര്‍ക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വര്‍ഷമായി എനിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരാളാണ് വിനയ് നായിഡു.

               സ്‌കൂള്‍ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങള്‍ എനിക്കും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നന്ദിയുണ്ട്.

           പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാന്‍ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിന്‍, സച്ചിന്‍ എന്ന ആരവും എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടേയിരിക്കും.


(സച്ചിന്‍  74  ,     ഇന്നിംഗ്സിനും 126 റണ്‍സിനുമാണ് സച്ചിന്റെ ജന്മനാടായ വാങ്കഡെയില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചത്. രണ്ടാമിന്നിംഗ്സില്‍ വിന്‍ഡീസ് 187 റണ്‍സിന് എല്ലാവരും പുറത്തായി. )


                                                              മുംബൈ, ശനി, 16 നവം‌ബര്‍ 2013( 13:24 IST)  Date:16-11-2013, 

മരുഭുമിയിലെ ഹരിതം-സലാല Part 2 ( SALALAH PART -2)

    മരുഭുമിയിലെ ഹരിതം 
                                                 (സലാലയിലെ രണ്ടാം ദിവസം )


    പ്രഭാവത്തിന്‍റെ ഇളം വെയിലില്‍ ഭുമിയെ പച്ച വിരിയിച്ച് നില്‍കുന്ന കാഴ്ച്.കാക്ക നേരം വെളുത്തു എന്ന് അറിയിച്ചപ്പോള്‍ സമയം കളയാതെ തന്നെ ഞങ്ങളുടെ യാത്ര തുടങ്ങി.കുറച്ചു പച്ചകറിതോട്ടങ്ങള്‍ കാണണം,ഇവിടെത്തെ കൃഷികളെക്കുറിച്ച് അറിയണം,ഞങ്ങള്‍ ഒരു കൃഷിതോട്ടത്തില്‍ കൂടി നടന്നു,ചെറിയൊരു വീട് കണ്ടു ചാരുകസേരിയില്‍ ആരോകിടപ്പുണ്ട്.ഞങ്ങളുടെ വരവ് കണ്ടു അദേഹം എഴുനേറ്റു, നമ്മുടെ നാട്ടില്‍ കാണാറുള്ളതുപോലെ ഒരു കൈലിയും,തോളത്ത് ഒരു തോര്‍ത്തുമായി ഒരു കാരണവര്‍,ചിരിയോടെ  ഇരുകൂട്ടര്‍ക്കും മലയാളികള്‍ ആണെന്ന് പരസ്പര൦ മനസിലായി.കൃഷിയെപറ്റിയുള്ള കാര്യങ്ങള്‍ തിരക്കി.നമ്മുടെ നാട്ടില്‍ ഉള്ള എല്ലാ ഇനം വാഴകളും,തെങ്ങും തുടങ്ങി  എല്ലാ വിധ കൃഷികളും ചെയ്യുന്നു.നാട്ടിലെ പോലെ കാലം നോക്കി കൃഷി ചെയ്യുന്ന പതിവ് ഇവിടെ ഇല്ല.ഓരോ വിളിവേടുപ്പിനു ശേഷം അടുത്ത കൃഷി ഇറക്കും,ഇതിനുള്ള കാരണം,മരുഭുമി ആണെങ്കിലും വെള്ളത്തിനു ക്ഷാമം ഇല്ല.എല്ലയിടെത്തെക്കും വെള്ളം എത്തിക്കാന്‍ സ൦വിധാനം ഉണ്ട്,എന്നും വെള്ളം കിട്ടാരുമുണ്ട് ഇതിനുവേണ്ടി എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നു.മിക്ക തോട്ടങ്ങളും മലയാളികളുടെ ആണത്രേ.ഇപ്പോള്‍ കൃഷിയെ സഹായിക്കല്‍ ബംഗാളികള്‍ ഉണ്ട്.
    നമ്മുടെ കേരളത്തില്‍ ഇത്രയധികം ജലസ്രോതസ്സ് ഉണ്ടായിട്ടും,കൃഷിതോട്ടം ഉണ്ടായിട്ടും വേണ്ട രിതിയില്‍ നമുക്ക് കൃഷിചെയ്യാതെ ഭുമിവെറുതെ കിടക്കുന്നു.വേണ്ട സഹായം സര്‍ക്കാര്‍ ചെയ്യുന്നുമില്ല.ഒമാനില്‍ ചെറിയൊരു ജലസ്രോതസ്സിനെയും,കൃഷികളെയും എന്ത് വിലകൊടുത്തും സ൦രക്ഷിക്കും.നാട്ടില്‍ പുഴയിലും,കായലുകളും,കുളങ്ങളും,തോടുകളും,നമ്മള്‍ നശിപ്പിക്കുന്നു,ഇവിടെ ഒരു ഒമാനികളും ചെറിയൊരു വെള്ളം കണ്ടാല്‍ മതി അതിനെക്കുറിച്ച് എല്ലാരിലും എത്തിക്കാന്‍,ആരു വന്നാലും അവരെ എല്ലാം ഈ കാഴ്ചകൊണ്ടു കാണിക്കും ഒരു അത്ഭുതമായി കരുതുന്നു.ഇവിടെത്തെ ഈ പ്രകൃതിയെ, ജലസ്രോതസ്സു൦ കൃഷിയിടവും കാണാനും അന്ന്യരാജ്യക്കാരും ഇവിടെ എത്താറുണ്ട്.   ഇവിടെ നിന്ന് യാത്രാ പോയത് ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് ആയിരുന്നു..
                      

ചെരമല്‍ പെരുമാള്  King.CHERAMAN PERUMAL..) 





   
   കേരളം ഭരിച്ചിരുന്ന ചേരവംശജനായ രാജാവ് ചേരമാന്‍ പെരുമാള്‍ എന്ന താജുദ്ദീന്‍ അന്ത്യവിശ്രമം കൊള്ളുത് സലാലയിലാണ്. പ്രശസ്തമായ അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം വിദൂരത്തല്ലാതെയാണീ പ്രദേശം.അന്നത്തെ ഭരണാധികാരിയായ സാമൂതിരി രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച് അബ്ദു റഹ്മാന്‍ എന്ന പേര് സ്വീകരിച്ച് മക്കത്ത് പോയതായി ചരിത്ര പരാമര്‍ശങ്ങളുണ്ട്. മടക്കയാത്രയില്‍ രോഗബാധിതനായി അദ്ദേഹം ദോഫാറിലെ സലാലയില്‍ വെച്ച് മരിച്ചു എന്നാണ് പറയപ്പെടുന്നത്.. സലാലയിലെ പഴമക്കാര്‍ക്കും ഈ കഥയറിയാം. മലയാളിയായ ഒരു രാജാവിന്‍റെ ഈ ഖബറിടമെന്ന് സ്വദേശികള്‍ ഉറപ്പിച്ചു പറയുന്നു. പെരുമാളിന്‍റെതെന്ന്‍ വിശ്വസിക്കുന്ന ഖബറിടവും അനുബന്ധ പ്രദേശവും ഇപ്പോള്‍ ഒമാന്‍ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്‍റെ ഉടമസ്ഥതയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സന്ദര്‍ശിക്കുന്ന കെട്ടിടവും ഖബറിടവും ഇന്തോ-ഒമാന്‍ ബന്ധത്തിന്‍റെ സ്മാരകം എന്ന നിലയില്‍ സംരക്ഷിക്കപെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടേക്കുള്ള വഴിയും അനുബന്ധ സ്ഥലങ്ങളും ഒമാനിലെ മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങള്‍ പരിഗണിക്കപ്പെടുന്നത് പോലെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ചരിത്രാന്വേഷികളുടെ അഭിപ്രായം.യാത്ര അവിടെ നിന്ന് പുറപ്പെട്ടു.കടലിന്‍റെ അടുത്തുടുള്ള യാത്ര ,ഒരു ഭാഗത്ത് വാഹനം നിര്‍ത്തി , കടപ്പുറത്ത് അല്‍പ വിശ്രമം, ഇതു നാടയാലും കടല്‍ കാഴ്ച നല്ലത്,കടലമ്മയെ പുകഴ്ത്തിയും, കടലമ്മ കള്ളിഎന്ന് എഴുതി തിരമാലകളുടെ സാന്നിധ്യം അറിഞ്ഞു ഞങ്ങള്‍ കടലിന്‍റെ മറ്റൊരു വിസ്മയ കാഴ്ചകാണാന്‍ പൊയ്..
            
മുഖ്സയില്‍ ബീച്ച് ( MUGHSAYL Beach)






       കടൽ ജലധാരയുടെ വന്യവും ആഹ്ലാദകരവുമായ സലാല മുഖ്സയിൽ ബീച്ച്..... 100 മീറ്റര്‍ ഉയരത്തില്‍ പറകെട്ടിന്‍റെ സുക്ഷിരത്തിലുടെ ഭയപെടുത്തുന്ന ഘോരശബ്ധത്തോടെ ആകാശത്തേക്ക് കുതിക്കുന്ന തിരമാലകളും,ആര്‍ത്ത് അലക്കുന്ന കടലും,അ൦ബരചുംബികളായ മലനിരകളും ചേര്‍ന്നൊരുക്കുന്ന അവസ്മരണിയമായ ദൃശൃങ്ങലാണ്ണ്‍ പ്രകൃതി ഇവിടെ സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്.സമുദ്രത്തിലേക്ക് കുതിക്കാന്‍ ഉരുങ്ങുന്ന ഏതോ വന്യജീവിയുടെ മുഖം പോലെ തോന്നിക്കുന്ന പര്‍വ്വത ശിഖിരത്തിനു താഴെയുള്ളമണിഫ് ഗുഹാ” ഇവിടുത്തെ പ്രത്യകതയാണ്ണ്‍. “നല്ല ഓര്‍മകളെ കൂടെ കൊണ്ടുപോകാം കല്‍പാട് അല്ലാതെ മാറ്റോന്നു൦ ഇവിടെ അവശേഷിപ്പിക്കരുതേഎന്ന് ഒമാന്‍ ടൂറിസ്റ്റ് മന്ത്രാലയ൦ സ്ഥാപിച്ച ശിലാഫലകത്തിലെ വരികള്‍ അന്യോര്‍ത്ഥമാക്കുന്നതാകും മുഖ് സയിലേക്കുള്ള ഓരോ യാത്രയും...
        മുഖ്സയില്‍ ബീച്ചിലേക്ക് യാത്രപോകുമ്പോള്‍ റോഡിന്‍റെ ഇരുവശങ്ങളിലായ് ചെറിയകുടാരങ്ങള്‍,സാലലയിലെ ഏറ്റവും വലിയ ആഘോഷമായ കാരിബ് ഫെസ്റ്റിവല്‍ വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്നു, ഫെസ്റ്റിവല്‍നടക്കുന്നത് ബീച്ചില്‍ നിന്ന്‍ കുറച്ചുദുരത്ത് വലിയ മൈതാനത്ത് ആണെങ്കിലും,ഇതിന്‍റെ ഭാഗമായി ബീച്ചിലേക്ക് ധാരാളം ആളുകളുകള്‍ക്കും വരുന്ന സഞ്ചാരിക്കള്‍ക്ക്‌ വിശ്രമിക്കാന്‍ വേണ്ടിയാണത്രേ ഈ കുടാരങ്ങള്‍  ,ഇനിയും ആഘോഷത്തിന്‍റെ ദിനങ്ങള്‍.കുടുതല്‍ വിദേശികള്‍ ജോലിക്കായി എത്തുന്ന നാട് ആണല്ലോ ഒമാന്‍ ഇവിടുത്തെ ഇന്‍ഡസ്ട്രി എസ്റ്റേറ്റ്‌ കാണാന്‍ ആയിരുന്നു അടുത്ത ശ്രേമം...

രയ്സുറ്റ് ഇന്‍ഡസ്ട്രിയാല്‍ എസ്റ്റേറ്റ്‌ (  Raysut Industrial Estate)






       ഒമാനിലെ ഏറ്റവുംവലിയ വലിയ ഇന്‍ഡസ്ട്രിയാല്‍ എസ്റ്റേറ്റ്‌ ആണ് സലാലയിലെ രയ്സുറ്റ്(Raysut).1992-ല്‍ നിര്‍മിച്ച ഇന്‍ഡസ്ട്രി എസ്റ്റേറ്റിനോടു ചേര്‍ന്ന് തുറമുഖ൦ ഉള്ളത്.യൂറോപ്പ്,അമേരിക്കാ,ഇന്ത്യന്‍,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ലോകത്തിലെതന്നെ ഏറ്റവുംവലിയ എസ് ക്ലാസ്സ്‌ വെസ്സല്‍( S-class – the world’s largest class of container vessel) കൈകാര്യംചെയ്യാനും ചരക്കുകള്‍ കൈമാറ്റം ചെയ്യാന്‍ വളരെ എളുപ്പമായതിനാല്‍ ഗള്‍ഫ്‌രാജ്യങ്ങക്കിടയില്‍ സലാല പോര്‍ട്ട് പ്രഥമസ്ഥാനമാണ്ണ്.

      എതൊരു യാത്രയിലും സഞ്ചാരികള്‍ക്ക് എന്നും ഒരു അത്ഭുതമല്ലോ ആ ദേശത്തെ പുണ്യ സ്ഥലങ്ങളിലെക്ക് യാത്രനടത്തുന്നത്. ഞങ്ങളും സലാലയിലെ പുണ്യസ്ഥലമായ അയ്യുബ് നബിയുടെ ഖബറിലേക്ക് പൊയ്. 

അയ്യുബ് നബിയുടെ ഖബര്‍ (Nabi Ayub Tomb)




   സലാലയിലെ പുണ്യസ്ഥലമായ അയ്യുബ് നബിയുടെ ഖബര്‍. കോടമഞ്ഞു നിറഞ്ഞ മലനിരകളില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണ൦. ഖുർആനിൽ പേരെടുത്തു പറയുന്ന ഇരുപതഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയൂബ് നബി. ഒമാനിലെ സലാലയിലാണ് അയ്യുബ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്അയൂബ് നബി അള്ളാഹുവിനാല്‍ വടക്കുകിഴക്കൻ പലസ്തീനിലിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ക്രിസ്തുമത വിശ്വാസികൾ അദ്ദേഹത്തെ ഇയ്യോബ് അഥവാ ജോബ് എന്നാണ് വിളിക്കുന്നത്. വളരെയധികം സമ്പത്തുകൊണ്ട് അനുഗ്രഹീതനായിരുന്ന അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രവാചകന്‍ അയൂബ് നബിയുടെ ഖബറിടവും നമസ്കാരസ്ഥലവും കാല്‍പാടും കുളവും ഉണ്ടെന്ന് കരുതപ്പെടുന്ന ജബല്‍ അയൂബിലേക്ക് തീര്‍ഥാടക പ്രവാഹമുണ്ടാകാറുണ്ട്
    യാത്രകള്‍ മ൦ഗളമായി എത്തിചെരാനും പൂര്‍വജന്മത്തിന്റെ പുണ്യമായും ഏതോ ഒരു ശക്തിയായിരിക്കാം ഓരോ സഞ്ചാരിയെയും അവര്‍ നടത്തുന്ന യാത്രയില്‍ പുണ്യസ്ഥലത്ത് എത്തിക്കുന്നത്.


   സലാലയിലെക്കുറിച്ച് പറഞ്ഞുകേട്ടത്തില്‍ നിന്നും അതിതമാണ്ണ്‍ യാത്രയില്‍ അനുഭവിച്ച്.രണ്ടു ദിവസത്തെ യാത്രയില്‍ ഇത് നല്ലത് എന്ന് പറയാന്‍ കഴിയില്ല.
   

        മടക്കയാത്ര അല്പം ദു:ഖമുള്ളതാണ്,പ്രകൃതി മനുഷ്യ ജന്മത്തിന്‌ നല്‍കിയിരിക്കുന്ന കാഴ്ചകള്‍ എത്ര എഴുതിയാലും, ഒരു ചിത്രകാരന്‍റെ  ക്യാന്‍വാസില്‍ ചിത്രികരിക്കാനും അതിന്‍റെ മനോഹാരിത വര്‍ണ്ണിക്കാന്‍ കഴിയില്ല,
          ഒന്നും പൂര്‍ണ്ണo അല്ല എന്ന തത്വത്തില്‍ സലാലയിലെ കുറച്ച് ഭാഗങ്ങള്‍ കൂടികാണാന്‍ ഇനിയും ഉണ്ട്,അവധി രണ്ട് ദിവസകൂടി ബാക്കി,  മടക്കയാത്രക്കും മാമനെ വേര്‍പിരിയാനും വിഷമമായിരുന്നു.മാമനെയും കൂട്ടിക്കൊണ്ടു വൈകിട്ട് 7.30(08-08-2013) ബസ്‌ കയറുമ്പോള്‍, മാമനോട് ഞാന്‍ പറഞ്ഞ് സമയക്കിട്ടുമ്പോള്‍ ഞാന്‍ വരും, ഇതു അമ്മവീട്പോലെയാണ്ണ്‍, അതെങ്ങനെ അമ്മവീട് ആകും എന്ന്‍ മാമന്‍..നാട്ടില്‍ കുട്ടികാലത്ത് അവധിആകുമ്പോള്‍ മാമന്റെ അടുത്തേക്ക് എത്തരില്ലേ... ജോലിക്കാണെങ്കിലും  കടല്‍കടന്ന്‍ നമ്മള്‍ എത്തിയെങ്കിലും.മാമന്‍ ഉള്ളടം കുടുംബ വീട് എന്ന്‍ ഞാനും.. ഈ ഫലിത സ൦സാരത്തിനിടയില്‍ ബസ്‌ നിങ്ങിതുടങ്ങി...സലാല ബോര്‍ഡര്‍ കഴിഞ്ഞു, തുംരറ്റ് സ്വാഗതംഅരുളി കോടമഞ്ഞുകള്‍ക്ക് യാത്ര പറയുമ്പോള്‍ ബസിനുള്ളില്‍ സഹയാത്രികരായ ഇന്ത്യക്കാര്‍ യാത്രഅനുഭവങ്ങള്‍ പരസ്പര പറയുന്നു, രാവിലെ മസ്കറ്റില്‍ എത്തിച്ച് നമ്മുടെ അയാള്‍ രാജ്യക്കാരനായ പാകിസ്ഥാന്‍ ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞ് റൂമിലേക്ക്,...കുറച്ചു വിശ്രമത്തിനു നുശേഷം ഒമാനിലെ പട്ടണമായ മുസ്കറ്റിലെ കാഴ്ചകളുമായി യാത്ര തുടര്‍ന്നു.....

ബിനീഷ് ആലക്കരെത്ത്.     

for more photo available face book https://www.facebook.com/virad466

ഒരിടത്ത്

ജീവിതത്തില്‍ യാത്ര ചെയ്യാത്തവരുമായ്ആരും ഇല്ലാലോ.ചില യാത്രകള്‍ ഓര്‍മ്മപെടുത്തലുകള്‍,പുത്തന്‍ പ്രതിക്ഷകള്‍.നമ്മള്‍ എലാവരും ഓരോ യാത്രയില്‍ ആണ...